മാറ്റത്തിനു സമയം എടുക്കുമെന്ന് മിഷേല്‍ ഒബാമ

single-img
6 September 2012

മാറ്റം സമയം എടുക്കുന്ന പ്രക്രിയയാണെന്ന് ഓര്‍മിപ്പിച്ച യുഎസ് പ്രഥമവനിത മിഷേല്‍ ഒബാമ, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരെയാക്കാന്‍ നാലു വര്‍ഷം കൂടി തന്റെ ഭര്‍ത്താവ് ബറാക്കിനു നല്‍കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. നോര്‍ത്ത് കരോളൈനയിലെ ഡമോക്രാറ്റിക് കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മിഷേല്‍. നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ രണ്ടാംവട്ടവും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കണ്‍വന്‍ഷന്‍ പ്രഖ്യാപിക്കും. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് ഒബാമയെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നത്. നോമിനേഷന്‍ സ്വീകരിച്ചുകൊണ്ട് വ്യാഴാഴ്ച ഒബാമ മറുപടി പ്രസംഗം നടത്തും. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ബൈഡന്റെ മറുപടി പ്രസംഗവും വ്യാഴാഴ്ചയാണ്. മിഷേലിന്റെ പ്രസംഗം വൈറ്റ് ഹൗസിലിരുന്ന് ഒബാമയും മക്കളും ടിവിയില്‍ വീക്ഷിച്ചു.