മേഘാലയ സംസ്ഥാനത്തില്‍ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍ വരുന്നു

single-img
6 September 2012

മേഘാലയ സംസ്ഥാനത്തെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍ ഗാരോ ഹില്‍സ് പ്രദേശത്തെ മെന്‍ഡിപതറില്‍ സ്ഥാപിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി മുകുള്‍ സംഗ്മ നിര്‍വഹിക്കും. സംസ്ഥാനത്തിനു പുറത്തുളളവര്‍ ഇവിടേയ്ക്കു ധാരാളമായി വരുമെന്ന കാരണം ഉന്നയിച്ചു വിവിധ കോണുകളില്‍ നിന്നു റെയില്‍വേ പദ്ധതികള്‍ക്കെതിരെ ശബ്ദമുയരുന്നുണ്ട്. നേരത്തെ മേഘാലയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു റെയില്‍വേ പദ്ധതികള്‍ അനുവദിച്ചിരുന്നു.