മാറാട് ഗൂഢാലോചന അന്വേഷണം സിബിഐക്കു വിടണമെന്നു യുഡിഎഫ്

single-img
6 September 2012

രണ്ടാം മാറാട് കലാപക്കേസിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടണമെന്നു യുഡിഎഫ് യോഗം സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. മുസ്‌ലിംലീഗിന്റെ ആവശ്യത്തെത്തുടര്‍ന്നാണു മാറാട് കലാപക്കേസിലെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്കു വിടാന്‍ ശിപാര്‍ശ ചെയ്തതെന്ന് യുഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. രണ്ടാം മാറാടു കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 24 പ്രതികളെക്കൂടി കോടതി അടുത്തിടെ ശിക്ഷിച്ചിരുന്നു. ഗൂഢാലോചനയില്‍ മുസ്‌ലിംലീഗിനു പങ്കുണെ്ടന്നു വ്യാപകമായ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണു സിബിഐയ്ക്കു വിടണമെന്നു ലീഗ് ആവശ്യപ്പെട്ടത്. നേരത്തെ നടന്ന മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 2003ല്‍ നടന്ന മാറാട് കലാപത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.