യുഎസ് ഓപ്പണ്‍: പെയ്‌സ് സഖ്യം ഫൈനലില്‍

single-img
6 September 2012

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സും സഹതാരം ചെക് റിപ്പബ്ലിക്കിന്റെ റാഡക് സ്റ്റെഫാനകും ഫൈനലില്‍. സെമിയില്‍ ആറാം സീഡായ സ്‌പെയിനിന്റെ മാര്‍സെല്‍ ഗ്രനോളേഴ്‌സ് – മാര്‍ക് ലോപ്പസ് സഖ്യത്തെ മറികടന്നാണ് പെയ്‌സ് സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 6-6 ല്‍ നില്‍ക്കുമ്പോള്‍ സ്പാനിഷ് സഖ്യം മത്സരത്തില്‍ നിന്നു പിന്‍മാറിയതേത്തുടര്‍ന്നാണ് പെയ്‌സ് കൂട്ടുകെട്ടിനു ഫൈനലില്‍ എത്താനായത്.