എമേര്‍ജിംഗ് കേരള: മലക്കം മറിഞ്ഞ് ഹരിത എംഎല്‍എമാര്‍

single-img
6 September 2012

എമേര്‍ജിംഗ് കേരള വിഷയത്തില്‍ യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍ മലക്കം മറിഞ്ഞു. സര്‍ക്കാരിന്റെ പദ്ധതിയെ സ്വാഗതം ചെയ്തുകൊണ്ട് എംഎല്‍എമാര്‍ രംഗത്തെത്തി. ബ്ലോഗിലാണ് എംഎല്‍എമാര്‍ നിലപാട് മാറ്റം അറിയിച്ചത്. പരിസ്ഥിതി, ഭൂമി, പാട്ടവ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി, വ്യവസായ മന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിവര്‍ അംഗീകരിച്ചതില്‍ സന്തോഷമുണെ്ടന്ന് വി.ഡി. സതീശന്‍, ടി.എന്‍.പ്രതാപന്‍. കെ.എം.ഷാജി, വി.ടി.ബല്‍റാം, ഹൈബി ഈഡന്‍, എം.വി.ശ്രേയാംസ്‌കുമാര്‍ എന്നീ എംഎല്‍എമാര്‍ അറിയിച്ചു. പദ്ധതിയില്‍ അവതരിപ്പിക്കുന്ന 15 ശതമാനത്തോളം പദ്ധതികള്‍ മാത്രമായിരിക്കും അശ്രദ്ധയോടെ തയാറാക്കപ്പെട്ടത്. ഇതിന്റെ പേരില്‍ പദ്ധതിയെ പൂര്‍ണമായി നിരാകരിക്കരുത്. എമേര്‍ജിംഗ് കേരളയെ എതിര്‍ക്കുന്ന എല്‍ഡിഎഫിന്റേത് വികസന വിരുദ്ധ നിലപാടാണെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

Support Evartha to Save Independent journalism