ഡോക്ടര്‍മാരുടെ നിസഹകരണ സമരം ആരംഭിച്ചു

single-img
6 September 2012

ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള നിസഹകരണ സമരം ആരംഭിച്ചു. സമരം നേരിടാന്‍ ആരോഗ്യവകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. സമരത്തിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കു ഡയസ്‌നോണും ബ്രേക്ക്-ഇന്‍ സര്‍വീസും ബാധകമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.