ഉന്‍മുക്തിന് ഡല്‍ഹി സര്‍ക്കാരിന്റെ 25 ലക്ഷം രൂപ പാരിതോഷികം

single-img
5 September 2012

അണ്ടര്‍ 19 ലോകകപ്പില്‍ ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ മുഖ്യപങ്കു വഹിച്ച ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിന് ഡല്‍ഹി സര്‍ക്കാരിന്റെ 25 ലക്ഷം രൂപ പാരിതോഷികം. ഡല്‍ഹി നിയമസഭയില്‍ വച്ച് മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഉന്‍മുക്തിനെ സഭ പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് ഉന്‍മുക്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂര്‍ണമെന്റില്‍ ഉടനീളം ഉന്‍മുക്ത് മികച്ച നേതൃപാടവവും പോരാട്ടവീര്യവുമാണ് പുറത്തെടുത്തതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.