ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; 56 മരണം

single-img
5 September 2012

തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് 56 പേര്‍ മരിച്ചു. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20-ലധികം പേര്‍ക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. അപകടസമയത്ത് മുന്നൂറോളം പേര്‍ ഫാക്ടറിയില്‍ ജോലിക്കുണ്ടായിരുന്നു. മരണസഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ശിവകാശിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.