സംവരണബില്‍ രാജ്യസഭയില്‍; എസ്പി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി

single-img
5 September 2012

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേന്ദ്രമന്ത്രി നാരായണസ്വാമി ബില്‍ അവതരിപ്പിച്ചയുടന്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് എസ്പി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബഹളത്തെ തുടര്‍ന്ന് രണ്ടു മണിവരെ സഭ നിര്‍ത്തിവെച്ചു.