പോര്‍ച്ചുഗലില്‍ വന്‍ കാട്ടുതീ

single-img
5 September 2012

വടക്കന്‍ പോര്‍ച്ചുഗലില്‍ വന്‍ കാട്ടുതീ പടരുന്നു. മധ്യമേഖലാ പ്രദേശമായ വിസിയുവിലാണ് തീപിടുത്തം ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ തീ അണയ്ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ അടിയന്തരമായി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് ഫ്രാന്‍സും സ്‌പെയിനും പോര്‍ച്ചുഗലിലേക്ക് ജലവാഹിനികളായ എയര്‍ക്രാഫ്റ്റുകള്‍ അയച്ചിട്ടുണ്ട്. വനത്തിന്റെ സമീപപ്രദേശങ്ങളില്‍ 1700ലധികം ജനങ്ങള്‍ താമസിക്കുന്നുണ്ട്. ഈവര്‍ഷം തുടക്കം മുതല്‍ത്തന്നെ പോര്‍ച്ചുഗലില്‍ തീവ്രമായ വരള്‍ച്ച അനുഭവപ്പെട്ടിരുന്നു.