എന്‍ഡോസള്‍ഫാന്‍ വേണമെന്ന് ശരത് പവാര്‍

single-img
5 September 2012

രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ കേരളവും കര്‍ണാടകവും ഒഴികയുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് കൃഷിമന്ത്രി ശരത് പവാര്‍ ലോക്‌സഭയെ അറിയിച്ചു. വിദേശത്ത് നിരോധിച്ച 67 കീടനാശനികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്‌ടെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ പി.കരുണാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.