ഇസ്‌ലാമാബാദില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്

single-img
5 September 2012

ഇസ്‌ലാമാബാദിലും റാവല്‍പ്പിണ്ടിയിലും ആക്രമണത്തിന് താലിബാന്‍ പദ്ധതിയിട്ടിട്ടുള്ളതായി പാക് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറഞ്ഞു. മുംബൈ ആക്രമണക്കേസിലെ പ്രതികളായ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന റാവല്‍പ്പിണ്ടിയിലെ അതീവസുരക്ഷാ ജയിലായ അദിയാലയില്‍ രണ്ടാഴ്ചയക്കകം ആക്രമണം ഉണ്ടാവാമെന്നാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മുംബൈ ആക്രമണക്കേസ് പ്രതികളെ മോചിപ്പിക്കാനാണ് അക്രമികള്‍ പ്‌ളാനിടുന്നത്. ലഖ്്‌വിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ സൗകര്യം കിട്ടുന്നുണെ്ടന്നും പുറത്തുള്ള ലഷ്‌കര്‍ നേതാക്കളുമായി അയാള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണെ്ടന്നും നേരത്തെ ഇന്ത്യയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ കണെ്ടത്തിയിരുന്നു.