എമര്‍ജിംഗ് കേരള: സെല്‍ഫ് ഗോള്‍ അടി നിര്‍ത്തണമെന്ന് മുരളീധരന്‍

single-img
5 September 2012

എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ സെല്‍ഫ് ഗോള്‍ അടിക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ.മുരളീധരന്‍. പദ്ധതിയെക്കുറിച്ച് എംഎല്‍എമാര്‍ക്ക് വ്യക്തമായ ധാരണയില്ല. എംഎല്‍എമാര്‍ക്ക് ക്ലാസ് കൊടുത്തതിന് ശേഷമായിരുന്നു പദ്ധതി ആരംഭിക്കേണ്ടത്. കേരളത്തെ സംബന്ധിച്ച് വികസനം വേണമെന്നും എന്നാല്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് മാത്രമേ വികസനം നടത്താവൂ എന്നും കെ.മുരളീധരന്‍ പറഞ്ഞു.