ഗുജറാത്തില്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യ ലാപ്‌ടോപ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

single-img
5 September 2012

ഗുജറാത്തില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഹയര്‍ സെക്കന്‍ഡറി മുതല്‍ ബിരുദാനന്തര ബിരുദ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്കുമെന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. കോണ്‍ഗ്രസിന്റെ പന്ത്രണ്ടിന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ആറാമത്തേതാണ് ലാപ്‌ടോപ്പ്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മികവുറ്റതാക്കാന്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമെന്നും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ വിദ്യാനിധി രൂപവത്കരിക്കുമെന്നും പിസിസി അധ്യക്ഷന്‍ അര്‍ജുന്‍ മോധ്‌വാഡിയ പറഞ്ഞു.