“സൂര്യപുത്രി” മടങ്ങി വരുന്നു

single-img
5 September 2012

എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിൽ മായാ വിനോദിനിയായി മലയാള പ്രേക്ഷകരുടെ മനം കവർന്ന അമല അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വരുന്നു.‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍‘ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അമല സിനിമാരംഗത്തേക്ക് തിരിച്ചുവരുന്നത്. തെലുങ്ക് നടന്‍ നാഗാര്‍ജുനയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന അമല 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്.പ്രണയവും ആഘോഷവും കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേയ്ക്ക് കടന്ന ആറ് പേരുടെ കഥ പറയുന്ന ചിത്രത്തില്‍ അമല ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ രചനയും സംവിധായകനും ശേഖർ കമ്മുലയാണ്.ഈ സിനിമയിൽ ഒരു വേഷം ചെയ്യണമെന്നാവശ്യപ്പെട്ട് ശേഖർ അമലയെ സമീപിച്ചെങ്കിലും ആദ്യം അവർ നിരസിക്കുകയായിരുന്നു.എന്നാൽ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു. അമലയ്ക്ക് പുറമേ ശ്രീയ സരണും അഞ്ജല സാവേരിയും ചിത്രത്തില്‍ വേഷമിടുന്നു.