വരുന്നു ആദ്യമായി 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്

single-img
5 September 2012

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ 2013 ഫെബ്രുവരിയില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്ക് നടത്താന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. ഫെബ്രുവരി 20, 21 തീയതികളിലാണ് പണിമുടക്ക് നടത്തുക. ഡല്‍ഹിയില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. രാജ്യത്ത് ആദ്യമായാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തുന്നത്.