സ്‌കൂളിനു സമീപം കുത്തേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു

single-img
5 September 2012

രണ്ടു മാസം മുമ്പു പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം കുത്തേറ്റു മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ നഗര്‍സമിതി അംഗം സച്ചിന്‍ ഗോപാല്‍ (21) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്. കൊറ്റാളി മാണിക്യംഹൗസില്‍ ഓട്ടോ ഡ്രൈവറായ ഗോപാലന്‍-ബേബി ദമ്പതികളുടെ മകനാണ്. കണ്ണൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിപ്ലോമ വിദ്യാര്‍ഥിയായിരുന്നു. ഏക സഹോദരന്‍: സബിന്‍. സച്ചിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കണ്ണൂര്‍ ജില്ലയില്‍ ഇന്നു ബിജെപിയും ആര്‍എസ്എസും ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി വിദ്യാഭ്യാസ ബന്ത് ആചരിക്കുമെന്ന് എബിവിപി ദേശീയസമിതി അംഗം ജിതിന്‍ രഘുനാഥ് അറിയിച്ചു.കഴിഞ്ഞ ജൂലൈ ആറിനു വൈകുന്നേരമായിരുന്നു സച്ചിനു കുത്തേറ്റത്.