അധ്യാപക അവാര്‍ഡ്തുക വര്‍ധിപ്പിക്കും: മന്ത്രി

single-img
5 September 2012

സംസ്ഥാന അധ്യാപക അവാര്‍ഡ് തുക വര്‍ധിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡുകള്‍ ഇനി മുതല്‍ അതാതു വര്‍ഷത്തെ യുവജനോത്സവ സമാപനവേദിയില്‍ വച്ച് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.