ടി.പി വധം: അന്വേഷണം തുടരും

single-img
4 September 2012

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം തുടരാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.എഡിജിപി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ്‌ തീരുമാനം ഉണ്ടായത്.കോഴിക്കോട്ടെയും കണ്ണൂരിലെയും സി.പി.എമ്മിലെ പ്രമുഖനേതാക്കള്‍ ഉള്‍പ്പെടെയുള്ള ചിലരെക്കുറിച്ച് അന്വേഷണസംഘത്തിന് നേരത്തേ സൂചന ലഭിച്ചിരുന്നു. ഈ സൂചനകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മൊഴികളും അറസ്റ്റിലായ ചില പ്രതികളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. യുക്തമായ തെളിവുകള്‍ ലഭിക്കാത്തതുകൊണ്ട് കുറ്റപത്രത്തില്‍ അവരെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല. തുടരന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

2009ല്‍ ടിപിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.