ജനങ്ങൾ തമിഴ്നാട്ടിലേക്ക് പോകരുത്:ലങ്കൻ സർക്കാർ

single-img
4 September 2012

ഡൽഹി:ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴ്നാട്ടിലേക്ക് പോകരുതെന്ന് ശ്രീലങ്കൻ പൌരന്മാർക്ക് ലങ്കൻ സർക്കാർ മുന്നറിയിപ്പ് നൽകി.തഞ്ചാവൂരിലെ ആരാധനാലയത്തില്‍ വച്ച് ശ്രീലങ്കന്‍ തീര്‍ഥാടകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സാഹചര്യത്തിലാണിത്.ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക്‌ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന്‌ പ്രസ്‌താവനയില്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ തമിഴ്‌നാടു സന്ദര്‍ശിക്കേണ്ട ലങ്കന്‍ പൗരന്‍മാര്‍ ചെന്നൈയിലെ ഡപ്യൂട്ടി ഹൈക്കമ്മീഷണറെ മുന്‍കൂട്ടി വിവരം അറിയിക്കണം. തമിഴ്‌നാട്ടുകാര്‍ക്ക്‌ ശ്രീലങ്കന്‍ ജനതയോടുളള അസഹിഷ്‌ണുത വര്‍ധിച്ചു വരികയാണ്‌. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പ്രസ്‌താവനയില്‍ പറയുന്നു. ചെന്നൈയില്‍ പരിശീലനത്തിനെത്തിയ രണ്ട് ശ്രീലങ്കന്‍ ഫുട്‌ബോള്‍ ടീമിനോടും നാട്ടിലേക്ക് മടങ്ങാന്‍ മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.