നായര്‍- ഈഴവ ഐക്യത്തിന് അധികം ആയുസ്സില്ല: സംവരണസമുദായ മുന്നണി

single-img
4 September 2012

ജി. സുകുമാന്‍ നായരും വെള്ളാപ്പള്ളി നടേശനും ചേര്‍ന്നുണ്ടാക്കിയ നായര്‍- ഈഴവ ഐക്യത്തിന് അധികം ആയുസ്സില്ലെന്ന് സംവരണസമുദായ മുന്നണി നേതാക്കള്‍. ഇവരുടെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സംവരണസമുദായ മുന്നണി പ്രസിഡന്റും ധീവരസഭ ജനറല്‍ സെക്രട്ടറിയുമായ വി. ദിനകരനും സെക്രട്ടറിയും ജമാ അത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. എ. പൂക്കുഞ്ഞും പത്രമ്മേളനത്തില്‍ പറഞ്ഞു. സിന്‍ഹോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടത് എന്‍എസ്എസിന്റെ ആവശ്യമാണ്. ഇതു നേടിയെടുക്കുന്നതിനുള്ള സുകുമാരന്‍ നായരുടെ ബുദ്ധിയാണ് ഐക്യത്തിന് പിന്നില്‍. സുകുമാരന്‍ നായര്‍ക്കുമുമ്പില്‍ വെള്ളാപ്പള്ളി കീഴടങ്ങിയിരിക്കുകയാണ്. 25 ഏക്കര്‍ ഒരു ശാഖായോഗത്തിന്റെ പേരില്‍ പതിച്ചു നല്‍കിയതിനുശേഷമാണ് എസ്എന്‍ഡിപി പിറവത്ത് യുഡിഎഫിന്റെ പിറകേ പോയതെന്ന് പൂക്കുഞ്ഞ് ആരോപിച്ചു.