മുംബൈ മെട്രോ മേൽ‌പ്പാലം തകർന്ന് ഒരു മരണം

single-img
4 September 2012

മുംബൈ:അന്ധേരിക്ക് സമീപം നിർമ്മാണത്തിലിരുന്ന മെട്രോ പാതയിലെ പാലം തകർന്ന് വീണ് ഒരു തൊഴിലാളി മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.അന്ധേരി-കുർലറോഡിൽ ലീല ഹോട്ടലിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.മെട്രോ പദ്ധതി നടപ്പാക്കുന്ന അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാ കമ്പനി നൽകിയ കരാറിന്റെ അടിസ്ഥാനത്തിൽ എച്ച് സി സി കമ്പനിയാണ് ഈ പാത നിർമ്മിക്കുന്നത്. തകർന്ന സ്‌ലാബിനടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.