കൊച്ചി മെട്രോ: നഗരത്തിന്റെ ഘടനയ്ക്കനുസരിച്ചെന്ന് ശ്രീധരന്‍

single-img
4 September 2012

നഗരത്തിന്റെയും പരിസരങ്ങളുടെയും ഘടനയ്ക്കനുസരിച്ചുള്ള പദ്ധതിയാണ് കൊച്ചി മെട്രോയില്‍ ഉദ്ദേശിച്ചിരിക്കുന്നത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മെട്രോ പദ്ധതിയെപ്പറ്റി സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലുവ മുതല്‍ പേട്ട വരെ നടപ്പാക്കുന്നത് പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ്. ഇത് പൂര്‍ത്തിയായശേഷം മട്ടാഞ്ചേരി, കാക്കനാട് ഭാഗങ്ങളിലേക്കും മെട്രോ റെയില്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.