പരമ്പര ഇന്ത്യയ്‌ക്ക്

single-img
4 September 2012

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന അവസാന ടെസ്‌റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഇതോടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരന്പര ഇന്ത്യ തൂത്തുവാരി.രണ്ടാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെ 262 റൺ വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. കോഹ്‌ലിയുടെയും(51) ക്യാപ്‌റ്റന്‍ ധോണിയുടെയും(48) മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ഗംഭീര്‍(34), സെവാഗ്(38), സച്ചിന്‍(27) റണ്‍സ് നേടി.