ആശുപത്രി വളപ്പിൽ മയക്കു മരുന്നു വിൽ‌പ്പന അഞ്ചു പേർ പിടിയിൽ

single-img
4 September 2012

പള്ളുരുത്തി:ആശുപത്രി വളപ്പിൽ മയക്കു മരുന്നു ആമ്പ്യൂളുകൾ വിൽ‌പ്പന നടത്തിയ അഞ്ചു യുവാക്കളെ പോലീസ് പിടികൂടി.പോലീസിനെ കണ്ട് മൂന്നു പേർ കായലിൽ ചാടി രക്ഷപ്പെട്ടു. പെരുമ്പടപ്പ് കോണം കിഴക്കേ കട്ടത്തറ വീട്ടില്‍ ഫെനിക്സ് നെറ്റോ (27), വെള്ളിയത്തറ നാരായണന്‍ റോഡില്‍ പുളിക്ക വീട്ടില്‍ ഷാമിന്‍ (23), കോണം കൊടത്തറ പറമ്പ് വീട്ടില്‍ ഉപ്പി എന്ന് വിളിക്കുന്ന സുള്‍ഫിക്കർ, കോണം ദേശാഭിമാനി റോഡില്‍ നെടുംനിലത്ത് വീട്ടില്‍ മില്‍ട്ടണ്‍ (31), മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പില്‍ അഫ്സല്‍ (31) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.പെരുമ്പടപ്പ് കോണം റോഡിലെ കള്‍ട്ടസ് ആശുപത്രി പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 41ഓളം ആംപ്യൂളുകള്‍ കണ്ടെടുത്തു. ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ആംപ്യൂളുകൾ.കര്‍ണാടകയില്‍ നിന്നും മില്‍ട്ടനാണ്‌ മയക്കുമരുന്നുകള്‍ വാങ്ങി നാട്ടിലെത്തിച്ചിരുന്നത്‌.സുള്‍ഫിക്കര്‍ ആണ്‌ നാട്ടിലെ ആവശ്യക്കാര്‍ക്ക്‌ സാധനം എത്തിച്ചുകൊടുക്കുന്നത്‌. 18 രൂപ കൊടുത്ത്‌ വാങ്ങിക്കുന്ന ആംപ്യൂള്‍ 400-1000 രൂപയ്‌ക്കുവരെ വിറ്റിരുന്നതായി ചോദ്യം ചെയ്യലിനിടെ ഇവര്‍ സമ്മതിച്ചിരുന്നതായി പള്ളുരുത്തി എസ്ഐ എസ്‌.രാജേഷ്‌ പറഞ്ഞു.