ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ അന്തരിച്ചു

single-img
4 September 2012

ലൊസാഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ജൂലൈ മുതല്‍ ലോസ്‌ ആഞ്ചല്‍സിലെ സെഡാര്‍സ്‌-സിനായ്‌ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ ആരോഗ്യ നില വശളായതിനെത്തുടർന്ന് ഐ സി യു വിലേക്ക് മാറ്റിയിരുന്നു.1999 ല്‍ പുറത്തിറങ്ങിയ ‘ദ ഗ്രീന്‍ മൈല്‍’ എന്ന ചിത്രത്തിലൂടെയാണ്‌ ഡങ്കന്‍ ശ്രദ്ധേയനായത്‌. മുന്‍പ്‌ നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ദ ഗ്രീന്‍ മൈലിലെ അഭിനയത്തിന്‌ ഓസ്‌കാര്‍ നാമനിര്‍ദേശവും ലഭിച്ചിരുന്നു. പ്ളാനറ്റ് ഒഫ് ഏപ്സ്,​ കുങ്ഫു പാൻഡെ എന്നിവയാണ് ഡങ്കന്റെ പ്രശസ്ത സിനിമകൾ. ഈ വർഷം തിയറ്ററുകളിലെത്തിയ ഫ്രം ദ റഫ് ആണ് ഡങ്കൻ അഭിനയിച്ച അവസാനത്തെ ചിത്രം. നിരവധി അനിമേഷൻ കഥാപാത്രങ്ങൾക്കും ഡങ്കൻ ശബ്ദം നൽകിയിട്ടുണ്ട്.