സ്വർണ്ണ വിലയിൽ വൻ കുതിപ്പ്

single-img
4 September 2012

കൊച്ചി:സ്വർണ്ണം കുതിപ്പ് തുടരുന്നു.പവന് 80 രൂപ കൂടി 23,400 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,925 രൂപയുമായി.ആഗസ്റ്റ് 25 നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി 23,000 കടന്ന് 23,080 ൽ എത്തിയത്.വിവാഹ സീസണായതിനാലാണ് കേരളത്തിൽ വില ഇത്രയും ഉയരാൻ കാരണം.അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,691.60 ഡോളറിലാണ് ഇപ്പോൾ വ്യാപാരം തുടരുന്നത്.