സ്വർണ്ണ വില മുന്നോട്ട് തന്നെ

single-img
4 September 2012

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്.പവന് 80 രൂപ വർധിച്ച് 23,320 രൂപയും ഗ്രാമിന് 10 രൂപ വർധിച്ച് 2,915 രൂപയുമായി.ഇത് സർവ്വകാല റെക്കോർഡാണ്.. ആഗസ്റ്റ് 25ന് 23,​000 രൂപയ്ക്ക് മുകളിലെത്തിയ പവൻവില ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 23,​240 രൂപയിലെത്തിയത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയർന്നത്.അന്താരാഷ്ട്ര വിപണിയിൽ വില ട്രോയ് ഔൺസിന്(31.1 ഗ്രാം) 2.80 ഡോളർ വർധിച്ച് 1,695.40 ഡോളറായി.