വിവാദ പദ്ധതികൾ ഒഴിവാക്കും:കുഞ്ഞാലികുട്ടി

single-img
4 September 2012

എമർജിങ് കേരളയിലെ വിവാദ പദ്ധതികൾ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലി കുട്ടി.പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.വി.എസിനു തന്നോടുള്ള പ്രശ്നങ്ങൾ പദ്ധതിയുമായി കൂടിക്കെട്ടരുതെന്നും  കുഞ്ഞാലികുട്ടി പറഞ്ഞു.ഏത് പദ്ധതി വേണമെന്നും വേണ്ടെന്നും നിലപാട് എടുക്കുന്നതില്‍ വിരോധമില്ല. കരിമണൽ ഖനനം പോലുള്ള പദ്ധതികൾ എമർജിങ്ങ് കേരളയിൽ ഉൾപ്പെടുത്തിയിട്ടില്ല.എമര്‍ജിങ് കേരള ഭൂമി കച്ചവടം ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇവിടെ വന്ന് കൊള്ളലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ വേണ്‌ടെന്ന് വെയ്ക്കുന്നതില്‍ വിരോധമില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു