പെഷവാറിൽ ചാവേറാക്രമണത്തിൽ നാലു മരണം

single-img
4 September 2012

ഇസ്ലാമാബാദ്:ഇന്നലെ വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേറാക്രമണത്തിൽ രണ്ടു അമേരിക്കക്കാർ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു.പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. കോണ്‍സുലേറ്റിനു പുറത്ത് യുഎസ് വാഹനത്തിനു സമീപമുണ്ടായ കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.വാഹനത്തില്‍ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കോണ്‍സുലേറ്റില്‍ സാങ്കേതിക നിര്‍വഹണ വിഭാഗത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഒരു അമേരിക്കക്കാരന്‍. എന്നാൽ‍, യു.എസ് എംബസി ഈ വിവരം നിഷേധിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പൊലീസും സുരക്ഷാ ഏജന്‍സിയും സ്ഥലത്തെത്തി പരിശോധന നടത്തി.