മത നിന്ദ :പാക് ഇമാം അറസ്റ്റിൽ

single-img
3 September 2012

ഇസ്ലാമാബാദ്:ഖുറാൻ കത്തിച്ച കേസിൽ ദൈവ നിന്ദാ നിരോധന നിയമ പ്രകാരം ക്രിസ്ത്യൻ ബാലികയെ അറസ്റ്റ് ചെയ്ത സംഭവത്തിനു പിന്നിൽ പാകിസ്ഥാൻ ഇമാം ഖാലിദ് ചിശ്തിയാണെന്ന് ആരോപണം.കുട്ടിയില്‍നിന്ന് പിടിച്ചെടുത്ത കത്തിച്ച കടലാസുകഷണങ്ങള്‍ക്കൊപ്പം ചിസ്തി ഖുര്‍ ആന്‍ സൂക്തങ്ങളടങ്ങിയ പേജുകള്‍ ചേര്‍ക്കുന്നതു കണ്ടെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ മൊഴിനല്‍കിയതിനെത്തുടര്‍ന്നാണ് ഇമാം അറസ്റ്റിലായത്. റിംഷയ്‌ക്കെതിരായ തെളിവുകള്‍ ബലപ്പെടുത്താനെന്നു പറഞ്ഞാണ് ചിസ്തി ഇതുചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹായി മൗലവി സുബൈര്‍ പോലീസിനോട് പറഞ്ഞു. കത്തിയ കടലാസിനും ചാരത്തിനുമൊപ്പം ഖുര്‍ ആന്‍ സൂക്തങ്ങളടങ്ങിയ പേജുകള്‍ ചേര്‍ക്കുകവഴി ഇമാം ചിസ്തിയും മതനിന്ദാക്കുറ്റം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. തെളിവില്‍ കൃത്രിമം കാണിച്ചതിനല്ല, മതനിന്ദ നടത്തിയതിനാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്.ദൈവനിന്ദാ കുറ്റം ചുമത്തി കഴിഞ്ഞ16-ന് ആയിരുന്നു റിംഷയെ അറസ്റ്റ് ചെയ്തത്. 200 ഓളം ആളുകള്‍ പെണ്‍കുട്ടിയുടെ വീടുവളഞ്ഞ് നടപടി ആവശ്യപ്പെടുകയായിരുന്നു. ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേസ് പിന്‍‌വലിച്ച് വെറുതെ വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ട്.