കേക്കിൽ ചത്ത പാറ്റയെകണ്ടതിനെത്തുടർന്ന് ബേക്കറി പൂട്ടിച്ചു

single-img
3 September 2012

തിരുവനന്തപുരം:കേക്കിൽ ചത്ത പാറ്റയെ കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിലെ പ്രശസ്ത ബേക്കറി ആംബ്രോസിയ ഭക്ഷ്യ സുരക്ഷ ഉദ്ദ്യോഗസ്ഥർ അടപ്പിച്ചു.ഇവരുടെ തന്നെ കേക്ക് നിർമ്മാണ യൂണിറ്റും പൂട്ടി മുദ്രവെച്ചു.ഈ കേക്കിന്റെ ബാച്ചിൽ നിർമ്മിച്ച കേക്കുകൽ ഇനി വില്ല്കരുതെന്നും വിറ്റത് തിരിച്ചെടുക്കണമെന്നും ബേക്കറിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.കൂടാതെ കേക്ക് ഉല്പാദനത്തിൽ പാലിക്കേണ്ട ശുചിത്വവും മറ്റു നിർദ്ദേശങ്ങളും പാലിച്ച് സർട്ടിഫിക്കറ്റ് വാങ്ങിയാൽ മാത്രമെ യൂണിറ്റ് തുറന്ന് പ്രവർത്തിക്കാൻ കഴിയുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്.പട്ടത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ അംബ്രോസിയ ഔട്ട്‌ലെറ്റില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ ചോക്കോചിപ് മഫിന്‍സ് എന്ന പേരിലുള്ള രണ്ടു പായ്ക്കറ്റ് കേക്ക് ഷെര്‍ളി വാങ്ങിയിരുന്നു. ഒരു പായ്ക്കറ്റ് ശനിയാഴ്ച ഉപയോഗിച്ചിരുന്നു. രണ്ടാമത്തെ പായ്ക്കറ്റില്‍ നിന്നുള്ള കേക്ക് ഞായറാഴ്ച ഉപയോഗിക്കവെയാണ് കേക്കില്‍ നിന്ന് കരിഞ്ഞ നിലയില്‍ പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷാ അധികൃതരെ അറിയിക്കുകയായിരുന്നു.ഇതിനെത്തുടർന്നായിരുന്നു നടപടി.