നെഹ്രു കപ്പ്:ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടം

single-img
2 September 2012

നെഹ്‌റു കപ്പില്‍ ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടം. ഫൈനലില്‍ കരുത്തരായ കാമറൂണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം തവണയും നെഹ്റു കപ്പ് നേടിയത്.നിശ്‌ചിത സമയത്ത്‌ 2-2 ന്‌ തുല്യത പാലിച്ച ടീമുകള്‍ ടൈബ്രേക്കറിലും  പൊരുതി. ഒടുവില്‍ വിജയം ഇന്ത്യയെ തുണച്ചു.ഷൂട്ടൗട്ടി​ൽഇന്ത്യ അഞ്ചു കി​ക്കുകളും ഗോളാക്കി​യപ്പോൾ അവസാന കി​ക്കെടുത്ത മക്കോൺ​ തി​യറി​യുടെ ഷോട്ട് പോസ്റ്റി​ലി​ടി​ച്ച് റീബൗണ്ട് ചെയ്യുകയായി​രുന്നു.