കൊല്ലത്ത് ഷോപ്പിങ് കോംപ്ലക്സിനു തീ പിടിച്ചു

single-img
2 September 2012

കൊല്ലം:നിലമേൽ ഷോപ്പിങ് കോംപ്ലക്സിനു തീ പിടിച്ചു.ഇന്ന് പുലർച്ചെ മൂന്നു മണിയൊടെയായിരുന്നു പെട്രോൾ പമ്പിനു സമീപമുള്ള ഫൌസി കോംപ്ലക്സിന് തീപിടിച്ചത്.15 യൂണിറ്റ് ഫയർ ഫോഴ്സ് നാലു മണിക്കൂർ നടത്തിയ ശ്രമഫലമായാണ് തീയണയ്ക്കാനായത്.തീ പിടിത്തത്തെത്തുടർന്ന് കോംപ്ലക്‌സിലെ എല്ലാ കടകളും പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസും ബൈക്കുകളും പൂര്‍ണമായും കത്തിനശിച്ചു.