ഡൽഹി മയൂർ വിഹാറിൽ പോലീസ് വെടിവെയ്പിൽ ഒരാൾ മരിച്ചു

single-img
2 September 2012

ന്യൂഡൽഹി:ഡൽഹിയിലെ മയൂർ വിഹാർ ഫേസ് ത്രീയിൽ പോലീസ് വെടി വെയ്പിൽ ഒരാൾ മരിച്ചു.ഞായറാഴ്ച ഉച്ചയ്ക്കാണ്‌ സംഘര്‍ഷത്തിന്‌ കാരണമായ സംഭവം നടന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് ഒരു ബൈക്ക് യാത്രക്കാരനെ പോലീസ് തടഞ്ഞുനിര്‍ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടര്‍ന്ന് ലാത്തി ഉപയോഗിച്ച് മര്‍ദിച്ചു.ഇയാള്‍ മരിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടം അക്രമാസക്തമാവുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷനും ബസിനും തീവെക്കുകയും പോലീസ് ബൂത്തുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ഏഴ് ബസ്സുകള്‍ കത്തിക്കുകയും ചെയ്തു. കേരള സ്‌കൂളിനു നേരെയും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി.മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് മയൂര്‍വിഹാർ‍.