ആലപ്പുഴ തീരത്ത് കടൽ ഉൾവലിഞ്ഞു

single-img
2 September 2012

ആലപ്പുഴ തീരത്ത് ശക്തമായ കടല്‍ക്ഷോഭം.ആർധരാത്രി മുതലാണ് രൂക്ഷമായ കടൽക്ഷോഭം ഉണ്ടായത്.ആലപ്പുഴ പുന്നപ്ര ചള്ളി മുതല്‍ പറവൂര്‍ ഗലീലിയ വരെയുള്ള രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് 500 മീറററോളം കടല്‍ ഉള്‍വലിഞ്ഞു.നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഏതാനും വീടുകള്‍ ഭാഗികമായി തകര്‍ന്നു. 200ലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണു.പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.