നടി ഷീല കോൺഗ്രസിലേക്ക്

single-img
1 September 2012

പ്രശസ്ത നടി ഷീല കോൺഗ്രസിൽ ചേരുന്നു.ഇതിനായി പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ കുറേ നാളുകളായി താന്‍ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആഗ്രഹിക്കുകയാണ്, അതിന് ഒരു രാഷ്ടീയ പാര്‍ട്ടിയുടെ പിന്തുണ ആവശ്യമാണ്. അതിനാലാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ഷീല വ്യക്തമാക്കി.ഇന്നലെ ഡൽഹിയിൽ മറുനാടൻ മലയാളികളുടെ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടി.ഇപ്പോൾ താൻ വർഷത്തിൽ ഒരു സിനിമ മാത്രമാണ് ചെയ്യുന്നതെന്നും അതിനാൽ ബാക്കി സമയം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നീക്കി വെയ്ക്കാൻ തീരുമാനിച്ചതായും ഷീല പറഞ്ഞു.