മന്ത്രി അലിയുടെ കാറിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു

single-img
1 September 2012

മന്ത്രി മഞ്ഞളാം കുഴി അലിയുടെ കാർ ഓട്ടോയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കലവൂര്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ ചെറിയ കലവൂര്‍ കടപ്പാലില്‍ രാമചന്ദ്രന്‍ (56)ആണു മരിച്ചത്‌. സംഭവത്തില്‍ മന്ത്രിക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച്ച രാത്രി ഏഴോടെയായിരുന്നു അപകടം.പായിപ്പാട് ജലോത്സവത്തിൽ പങ്കെടുത്ത് മലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മന്ത്രി.അദേഹത്തിന്റെ വാഹനം കവലൂരിൽ നിന്നു ആലപ്പുഴയിലേക്കു പോയ ഓട്ടോയുമായി ഇടിക്കുകയായിരുന്നു.ഇടിയുടേ ആഘാതാത്തിൽ ഇരുവാഹനങ്ങളും തകർന്നു.ഡ്രൈവര്‍ മാത്രമെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നുള്ളു. അപകടമുണ്ടായ ഉടന്‍ പുറത്തിറങ്ങി മന്ത്രി ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. നാട്ടുകാര്‍ രാമചന്ദ്രനെ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടു പോയിരുന്നു.പരിക്കേറ്റ മന്ത്രിയെ ഓദ്യോഗിക വാഹനത്തിൽ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. തങ്കമണിയാണ് രാമചന്ദ്രന്റെ ഭാര്യ. മക്കൾ: മായ, സുപ്രിയ. മരുമക്കൾ: രവികുമാർ, സുനിൽ.