യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെ ഉടൻ അറസ്റ്റ് ചെയ്യും

single-img
31 August 2012

മുക്കം:യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സജീവിനെ(26) ഇന്ന് അറസ്റ്റ് ചെയ്തേക്കും.വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് മുക്കം പൂളപ്പൊയിലിലെ ക്വാര്‍ട്ടേഴ്സില്‍ വാടകക്ക് താമസിക്കുന്ന പന്നിക്കോട് കാരാളിപ്പറമ്പില്‍ കൂടത്തില്‍ പറമ്പില്‍ വര്‍ഷയെ (22) ഭര്‍ത്താവ് കൊണ്ടോട്ടി കിഴിശ്ശേരി വളപ്പില്‍കുണ്ടില്‍ സജീവ് കുത്തിക്കൊന്നത്.സ്വയം കുത്തി മുറിവേല്‍പിച്ച സജീവ് പൊലീസ് കസ്റ്റഡിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമല്ലെങ്കിലും ശസ്ത്രക്രിയ ആവശ്യമായിവന്ന ഇയാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടൻ അറസ്റ്റ് ചെയ്യും.ഇന്ന് ഡിസ്ചാർജ് ചെയ്തില്ലെങ്കിൽ മജിസ്ട്രേറ്റിനെ മെഡിക്കൽ കോളെജിലെത്തിക്കാനാണ് പോലീസ് നീക്കം.ബിഫാം കോഴിസിന് ചേർത്ത വർഷയെ ഫാർമസിസ്റ്റ് ആക്കാനായിരുന്നത്രെ സജീവിനു താല്പര്യം.എന്നാൽ സീരിയലിൽ അഭിനയിക്കുന്നതിനായിരുന്നു വർഷയ്ക്കിഷ്ടം.ഇതിനെത്തുടർന്ന് ദമ്പതികള്‍ക്കിടയില്‍ കലഹം പതിവായിരുന്നുവെന്ന് പറയുന്നു.നിര്‍മാണ തൊഴിലാളിയാണ് സജീവ്. മാതാവിനും ഇളയസഹോദരന്‍ വിഷ്ണുവിനുമൊപ്പമാണ് മൂന്നു മാസമായി വര്‍ഷ പൂളപ്പൊയിലില്‍ താമസിക്കുന്നത്.രണ്ടു വര്‍ഷം മുമ്പായിരുന്നു സജീവുമായുള്ള വിവാഹം. അക്രമത്തിനിടെ വര്‍ഷയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മാതാവിനും പരിക്കേറ്റിരുന്നു.