പാക് ഭൂപടത്തിൽ പാക് അധീന കാശ്മീർ ഇന്ത്യക്കു സ്വന്തം

single-img
31 August 2012

ലാഹോര്‍: പാക് അധീന കാശ്മീരും ഗില്‍ജിത്ബാള്‍ട്ടിസ്താന്‍ മേഖലയും ഇന്ത്യയുടെ അധികാരത്തില്‍പ്പെടുന്ന പ്രദേശങ്ങളാണെന്ന് കാണിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ സ്‌കൂള്‍ അറ്റ്‌ലസ് പുറത്തിറക്കി. ഇതെത്തുടർന്ന് സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് അറ്റ്‌ലസ് പിന്‍വലിയ്ക്കുകയും ചെയ്തു. ഇതിനോടകം വിവാദ അറ്റ്‌ലസിന്റെ 15,000 പ്രതികള്‍ വിതരണം ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.