Market Watch

സ്വർണ്ണ വില കുതിക്കുന്നു

കൊച്ചി:സ്വർണ്ണ വില 23,000 കടന്നു.പവന് 240 രൂപ കൂടി 23,240 രൂപയും ഗ്രാമിന് 30 രൂപ കൂടി 2,905 രൂപയുമായി.രാജ്യന്തര വിപണിയുടെ ചുവടു പിടിച്ചാണ് സ്വര്‍ണത്തിന്റെ വിലക്കയറ്റം. ജൂണില്‍ 22,000 കടന്ന സ്വര്‍ണവില രണ്ട് മാസം കൊണ്ടാണ് 1000 രൂപ വര്‍ധിച്ച് 23,000 കടന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 36.30 ഡോളറിന്റെ വന്‍വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വില 1,691.60 ഡോളറിലെത്തി.