സ്വർണ്ണവിലയിൽ ഇടിവ്

single-img
31 August 2012

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്.പവന് 80 രൂപ കുറഞ്ഞ് 23,000 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,875 രൂപയുമായി.കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 600 രൂപയുടെ വർധനവാണ് പവൻ വിലയിലുണ്ടായത്.ആഗോള വിപണിയിൽ ട്രോയ് ഔൺസിന് (31.1ഗ്രാം) 3.50 ഡോളർ താഴ്ന്ന് 1657.20 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്.