ഗ്യാസ് ടാങ്കർ അപകടം ഡ്രൈവർ കീഴടങ്ങി

single-img
31 August 2012

കണ്ണൂരിൽ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടാങ്കർലോറിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ കണ്ണയ്യൻ കണ്ണൂർ ഡിവൈ.എസ്.പി ഓഫീസിൽ കീഴടങ്ങി.റോഡിലെ ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ട് ടാങ്കര്‍ മറിഞ്ഞതോടെ പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു.ലോറിയില്‍ നിന്നും കണ്ടെടുത്ത ബാഗില്‍ നിന്നാണ് ഇയാളുടെ പേരും മറ്റു വിവരങ്ങളും പൊലീസിന് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഡ്രൈവറെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.