ദുൽഖറും സഹോദരനും ഒന്നിക്കുന്നു

single-img
31 August 2012

ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിൽ ദുല്‍ഖറിനൊപ്പം ബന്ധു സഹോദരന്‍ മഖ്ബൂൽ സൽമാനും.‘മാറ്റിനി‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ അനീഷ് ഉപാസനയാണ്. ചിത്രീകരണം അടുത്ത മാസം ആദ്യവാരം ആരംഭിക്കും.സെക്കന്റ് ഷോയിലൂടെ മികച്ച തുടക്കം നേടുകയും ഉസ്താദ് ഹോട്ടലിലൂടെ തന്റെ കഴിവുകള്‍ പുറത്തെടുക്കുകയും ചെയ്ത നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയുടെ മകനായ മഖ്ബൂലിനും ഇപ്പോള്‍ കൈനിറയെ സിനിമകളാണ്.എ.കെ സാജന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ‘അസുരവിത്ത്’ എന്ന ചിത്രത്തില്‍ മെസ്സി എന്ന കഥാപാത്രത്തെ മനോഹരമായി തന്നെ മഖ്ബൂലും അവതരിപ്പിച്ചിരുന്നു.അതിനു ശേഷം മാര്‍ട്ടിന്‍ചാലിശേരിയുടെ ‘വെണ്‍മേഘ ചാരത്ത്’, ഹാഷിം മരിക്കാര്‍ സംവിധാനം ചെയ്ത ‘പ്രിവ്യൂ’ എന്നീ ചിത്രങ്ങളും മഖ്ബൂല്‍ അഭിനയിച്ചിട്ടുണ്ട്.ആദ്യമായാണ് സഹോദരങ്ങളായ ദുൽഖറും മഖ്ബൂലും ഒന്നിച്ചഭിനയിക്കുന്നത്.