വാഹനാപകടം:ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

single-img
31 August 2012

കോഴിക്കോട്: രാമനാട്ടുകരയ്ക്ക് സമീപം പൊറ്റപ്പടി ജംഗ്ഷനില്‍ മിനിബസ് ഇന്നോവ കാറിലിടിച്ച് ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ തഴമ്പിക ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ ഭാര്യ രാജലക്ഷ്മി (40), മക്കളായ ഐശ്വര്യ (13), ശ്രീലക്ഷ്മി (10) എന്നിവരാണ് മരിച്ചത്. ശ്രീകുമാറിന്റെ സുഹൃത്ത് അടൂര്‍ സ്വദേശി രാധാകൃഷ്ണന്റെ മക്കളായ നവമി (13), നവനീത് (13) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.അടൂർ ജനറൽ ആശുപത്രിയിലെ ജനറൽ ക്ലാർക്കാണ് മരിച്ച രാജലക്ഷ്മി.അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളാണ് ശ്രീലക്ഷ്മിയും ഐശ്വര്യയും.ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.അടൂരില്‍നിന്ന് മൂകാംബികയിലേക്ക് പോയ സംഘം സഞ്ചരിച്ച കാറില്‍ മെഡിക്കല്‍ കോളേജില്‍നിന്ന് രാമനാട്ടുകരയിലേക്ക് പോയ ബസ്സാണ് ഇടിച്ചത്. ഇന്നോവ കാറില്‍ സഞ്ചരിച്ച മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.