അവകാശികളില്ലാതെ ബാങ്കുകളിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം

single-img
31 August 2012

ന്യൂഡൽഹി:രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ 2,481 കോടി രൂപയുടെ നിക്ഷേപം ഉള്ളതായി കണ്ടെത്തി.പത്തു വർഷത്തിലധികമായി ആരും അവകാശം ഉന്നയിക്കാത്ത നിക്ഷേപങ്ങളെ പുതിയ ഫണ്ട് രൂപീകരിച്ച് അതിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുമെന്ന് ധനകാര്യ സഹമന്ത്രി നമോ നാരായൺ മീന പറഞ്ഞു. 2011 ഡിസംബർ 31 നുള്ള കണക്കനുസരിച്ച് റിസർവ്വ് ബാങ്ക് നൽകിയ റിപ്പോർട്ടിലാണ് അവകാശികലില്ലാതെ 1.12 കോടി അക്കൌണ്ടുകളിലായി 2481.4കോടി രൂപ കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.>