തീവ്രവാദബന്ധമുള്ള 11 പേർ അറസ്റ്റിൽ

single-img
30 August 2012

ബാംഗ്ലൂർ:തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു പത്ര പ്രവർത്തകനടക്കം 11 പേർ ബംഗളൂരുവില്‍ പിടിയിലായി. ഇവര്‍ക്ക് ലഷ്‌കര്‍ ഇ തൊയിബ, ഹുജി എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് സൂചന‍. ഇവര്‍ക്ക് ഇത്തരം സംഘടനകളില്‍ നിന്ന് പരിശീലനം ലഭിച്ചതാണെന്ന് ബാംഗ്ലൂര്‍ സിററി പൊലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജി പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകനും ഡിആര്‍ഡിഒയിലെ ജൂനിയര്‍ ശാസ്ത്രജ്ഞനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ആറു മാസം മുന്‍പാണ് ഇയാള്‍ ഡിആര്‍ഡിഒയില്‍ ചേര്‍ന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സൗദിയില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ആറുപേരെ ബാംഗ്ലൂരില്‍ നിന്നും ബാക്കിയുള്ളവരെ ഹ്ലൂഗ്ലിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.