മൻമോഹൻ സിങ് ഇന്ന് സർദാരിയുമായി ചർച്ച നടത്തും

single-img
30 August 2012

ടെഹ്റാൻ:പ്രധാനമന്ത്രി മൻമോഹൻ സിങ് ഇന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായി കൂടിക്കാഴ്ച നടത്തും.പതിനാറാമത് ചേരി ചേരാ രാജ്യങ്ങളുടെ ഉച്ചകോടിക്കിടയിലാണ് കൂടികാഴ്ച നടക്കുന്നത്.  ഭീകരതെയ്ക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പാക്കിസ്ഥാനെ ഓർമ്മിപ്പിക്കലാകും ചർച്ചയുടെ ഉദ്ദേശമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. മുംബൈ ഭീകരാക്രമണ കേസിലെ അന്വേഷണം പാക്കിസ്ഥാനിൽ നടക്കുന്നില്ല എന്ന വസ്തുതയും യോഗത്തിൽ ചർച്ചചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നൽകിയിട്ടും പാക്കിസ്ഥാൻ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേ സമയം ഇന്ത്യയിൽ നടന്ന വിചാരണയ്ക്കവസാനം കുറ്റക്കാരനായ അജ്മൽ കസബിന്റെ വധശിക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്.