മുൻ കേന്ദ്ര മന്ത്രി കാൻഷിറാം റാണ അന്തരിച്ചു

single-img
30 August 2012

അഹമ്മദാബാദ്:മുൻ കേന്ദ്ര മന്ത്രി കാന്‍ഷിറാം റാണ (76) അന്തരിച്ചു. നെഞ്ചുവേദന അനുഭപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ അഹമ്മദാബാദിലെ ജീവരാജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എ.ബി വാജ്‌പേയി മന്ത്രിസഭയിലെ ടെക്‌സ്റ്റൈല്‍ മന്ത്രി ആയിരുന്നു റാണ.അടുത്തിടെ ബി.ജെ.പി വിട്ട അദ്ദേഹം ഗുജറാത്തിൽ നരേന്ദ്ര മോഡിയുടെ എതിരാളിയായിരുന്ന കേശുഭായ് പട്ടേൽ രൂപീകരിച്ച പരിവർത്തൻ പാർട്ടിയിൽ ചേർന്നിരുന്നു.