റബര്‍ വിലയിടിവ് നടപടി വേണം: പി.സി. തോമസ്

single-img
29 August 2012

റബര്‍ വിലയിടിവ് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരും റബര്‍ ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് ആവശ്യപ്പെട്ടു. വിലക്കയറ്റം, വളം വിലവര്‍ധനവ്, ഉത്പാദന ചെലവില്‍ വന്ന വര്‍ധനവ് ഇവ മൂലം കര്‍ഷകര്‍ നട്ടം തിരിയുകയാണ്. കാര്‍ഷിക ബജറ്റ് എന്ന കേരള കോണ്‍ഗ്രസിന്റെ ആശയം നടപ്പാക്കുവാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു.